പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം

Monday 24 November 2025 7:11 PM IST

കണ്ണൂർ:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ1 എന്നിവർക്കുള്ള പരിശീലന പരിപാടി ഇന്നു മുതൽ 28 വരെ ജില്ലയിൽ നടക്കും. പരിശീലനത്തിൽ പോളിംഗ് ബൂത്ത് ക്രമീകരണങ്ങൾ, മറ്റ് നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായുള്ള പ്രായോഗിക പരിശീലനവും ഉൾപ്പെടും.കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം താവത്തെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാൾ, മീറ്റിംഗ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നും നടക്കും.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്: പയ്യന്നൂർ കേളോത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാൾ രാവിലെ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും നടക്കും.