ഷാർജയിൽ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര
അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂൾ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലിൽ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്. ഒരപാട് നാളത്തെ വലിയൊരു സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് അനു സിതാര പറയുന്നു.ഇന്റീരിയർ വർക്കുകൾ പൂർത്തിയായി വരുന്ന അനു സിതാരാസ് കമലദളത്തിന്റെ ഉദ്ഘാടനം ഡിസംബർ പകുതിയോടെ നടക്കും. അനു തന്നെയായിരിക്കും ഉദ്ഘാടനം നിർവഹിക്കുക. സ്കൂൾ കാലം മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്ന അനു സിതാര സ്റ്റേജ് ഷോകളിൽ നർത്തകിയായി തിളങ്ങാറുണ്ട്. 2013ൽ റിലീസ് ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സത്യൻ അന്തിക്കാടിന്റെ ഒരുഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. ഹാപ്പി വെഡ് ഡിംഗ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, അച്ചായൻസ്, ക്യാപ്ടൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.