ചളിമ്പറമ്പ് കപ്പേളയിൽ തിരുനാൾ 28 മുതൽ
Monday 24 November 2025 7:16 PM IST
പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ ചളിമ്പറമ്പിലുള്ള സെന്റ് ജൂഡ് കപ്പേളയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾ 28ന് തുടങ്ങും. വൈകന്നേരം നാലേ കാലിന് വികാരി ഫാദർ .മാത്യു ഓലിയ്ക്കൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്.നാലരക്ക് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാദർ ഷോജിൻ കണിയാംകന്നേൽ കാർമികത്വം വഹിക്കും. 29 ന് വൈകുന്നേരം നാലരക്ക് ഫാദർ ജെസ്ബിൻ ചെരിയംകുന്നേലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. മുപ്പതിന് വൈകുന്നേരം 5ന് തലശേരി അതിരൂപത വൈസ് ചാൻസലർ ഫാദർ സുബിൻ റാത്തപ്പള്ളിൽ വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്ന് നൊവേന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം എന്നിവ നടക്കും. വാദ്യമേളങ്ങൾ, സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും.