സത്യൻ അന്തിക്കാട് ചിത്രത്തിൽ ദിലീപ്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ്. പതിനെട്ടുവർഷത്തിനുശേഷം ആണ് ദിലീപും സത്യൻ അന്തിക്കാടും ഒരുമിക്കുന്നത്. വിനോദയാത്രയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ദിലീപും ഒരുമിക്കുന്ന ചിത്രത്തിന്റെ കഥയുടെ പ്രാരംഭ ചർച്ചകൾ ഇരുവരും നടത്തി എന്നാണ് വിവരം. അടുത്തവർഷം മധ്യത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. അതേസമയം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്.
ഇൗ ചിത്രത്തിനുശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ച് വിവരം അറിവായിട്ടില്ല. ഡിസംബർ 18ന് ഭ. ഭ. ബയുടെ ( ഭയം ഭക്തി ബഹുമാനം) റിലീസിനുശേഷമേ അടുത്ത ചിത്രത്തെക്കുറിച്ച് ദിലീപ് തീരുമാനിക്കൂ. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്റെയും മമ്മൂട്ടി ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തിന്റെ ചിത്രവും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
പറക്കും പപ്പൻ സൂപ്പർ ഹീറോ കഥാപാത്രമായി ദിലീപ് എത്തുന്ന ചിത്രവും കമ്മിറ്റ് ചെയ്തതാണ്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ .ഭ. ബയിൽ വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ അതിഥി താരം ആയി എത്തുന്ന ചിത്രം മാസ് എന്റർടെയ്‌നർ ആണ്.