ക്രിമിനൽ കേസ്: പത്രിക തള്ളി

Tuesday 25 November 2025 12:01 AM IST
1

കയ്പമംഗലം: എടത്തിരുത്തിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക തള്ളി. എടത്തിരുത്തി രണ്ടാം വാർഡിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക നൽകിയ ഇൻഷാദ് വലിയകത്തിന്റെ പത്രികയാണ് തള്ളിയത്. ക്രിമിനൽ കേസിൽ ഇരിങ്ങാലക്കുട സെഷൻസ് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിട്ടുള്ളതിനാലാണ് ഇയാളുടെ പത്രിക തള്ളിയത്. സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുണ്ടെങ്കിലും ഇയാൾ ഹാജരാക്കിയ സ്റ്റേ ഉത്തരവ് പ്രകാരം കുറ്റം സ്റ്റേ ചെയ്തിട്ടില്ല. ഇത് അയോഗ്യതയായി പരിഗണിച്ചാണ് ഇന്നലെ റിട്ടേണിംഗ് ഓഫീസർ എം.കെ സ്മിത പത്രിക തള്ളിയത്. ഇതോടെ ഡമ്മിയായി പത്രിക നൽകിയ ഷാജഹാൻ പുഴങ്കരയില്ലത്ത് രണ്ടാം വാർഡിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു.