നവതി നിറവിൽ ഇമ്മാനുവൽ ചർച്ച്
Tuesday 25 November 2025 12:05 AM IST
തൃശൂർ: നെല്ലിക്കുന്ന് ഐ.പി.സി ഇമ്മാനുവേൽ ചർച്ച് നവതി ആഘോഷത്തോടനുബന്ധിച്ച് സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും ഒരുക്കുന്നു. 28,29,30 തീയതികളിൽ ചർച്ച് ഗ്രൗണ്ടിലാണ് പരിപാടി. പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. പ്രെയ്‌സ് മെലഡീസ് ഗാനങ്ങൾ ആലപിക്കും. 30ന് വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കെ. രാജൻ സഭാ ഡയറക്ടറി പ്രകാശനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ചികിത്സാ സഹായം വിതരണം ചെയ്യും. ഡെപ്യൂട്ടി മേയർ എം.എൽ. റോസി ജീവകാരുണ്യ സഹായ വിതരണം നടത്തും. പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. സെന്റർ പാസ്റ്റർ ജോസഫ് ജോർജ് സന്ദേശം നൽകും. സെക്രട്ടറി എ.സി. തിമോത്തി, ട്രഷറർ ജോയ്‌സൻ ജോസ് നേതൃത്വം നൽകും.