'പെൻഷൻ 3500 രൂപയാക്കണം'

Tuesday 25 November 2025 12:11 AM IST

തൃശൂർ: ക്ഷേമനിധി ബോർഡുകളിൽ തൊഴിലാളികൾ അടച്ച തുക അടിസ്ഥാനമാക്കിയുള്ള ക്ഷേമനിധി പെൻഷൻ കുടിശ്ശിക വരുത്തുന്നത് തൊഴിലാളി ചൂഷണമാണെന്ന് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു. എച്ച്.എം.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോർഡ് പെൻഷൻ മിനിമം 3500 രൂപയാക്കി കുടിശ്ശിക തീർത്ത് നൽകണമെന്നും മറ്റും ആവശ്യപ്പെട്ടാണ് മാർച്ച്. ഡേവീസ് വില്ലടത്തുകാരൻ അദ്ധ്യക്ഷനായി. ബാബു തണ്ണിക്കോട്, കെ.എസ്. ജോഷി, രാഹുൽ വി. നായർ, ജി. ഷാനവാസ്, ആന്റോ പോൾ, മോളി ജോബി, കെ.സി. കാർത്തികേയൻ, രാഘവൻ മുളങ്ങാടൻ പി.ജെ. ജയിംസ്, പി.എം. ഷംസുദ്ദീൻ , വിൽസൺ പണ്ടാരവളപ്പിൽ ലിസി ബാബു എന്നിവർ പ്രസംഗിച്ചു.