അങ്കത്തട്ടിൽ 2795 പേർ
Tuesday 25 November 2025 12:41 AM IST
1155 പത്രികകൾ പിൻവലിച്ചു
ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ ജില്ലയിലാകെ മത്സരരംഗത്തുള്ളത് 2795 സ്ഥാനാർത്ഥികൾ. സൂക്ഷ്മ പരിശോധനയ്ക്കും പത്രിക പിൻവലിക്കലിനും ശേഷമുള്ള കണക്കാണിത്. ഇന്നലെ തന്നെ ഇവർക്ക് ചിഹ്നവും അനുവദിച്ചു. ആകെ 1155 പത്രികകളാണ് പിൻവലിച്ചത്.