പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

Tuesday 25 November 2025 2:21 AM IST

കൊടുമൺ : ആറാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതികൾ അറസ്റ്റിലായി. പന്തളം മല്ലിക കലതിക്കാലായിൽ മേലേ തുണ്ട് വീട്ടിൽ രാജൻ (52), ചാരുംമൂട് ഇടക്കുന്നം എന്ന സ്ഥലത്തു നടയുടെ കിഴക്കേതിൽ വീട്ടിൽ എസ്. വിഷ്ണു എന്നിവർ ആണ് അറസ്റ്റിലായത്. 2021ൽകൌൺസിലിംഗിൽ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊടുമൺ ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടി. അന്വേഷണസംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ നിഖിൽ, അനൂപ്, എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.