ഇസ്രയേലിനെ ചങ്ങലയ്ക്കിടാൻ ഹമാസ്

Tuesday 25 November 2025 1:25 AM IST

വെടിനിറുത്തൽ കരാർ നിലവിൽ വന്നെങ്കിലും ഗാസയിൽ ആക്രമണങ്ങൾക്ക് കുറവില്ല. ഒക്ടോബർ10ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം ഇസ്രയേൽ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിറുത്തൽ ലംഘിച്ചെന്നാണ് റിപ്പോർട്ട്. ഗാസ ഗവൺമെന്റ് മീഡിയ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ആക്രമണങ്ങളിൽ ഇതിനകം 342 സാധാരണക്കാർ കൊല്ലപ്പെട്ടു.