തിരഞ്ഞെടുപ്പ് കൺവെൻഷൻ

Tuesday 25 November 2025 1:58 AM IST

തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിൽ നന്ദൻകോട് വാർഡിൽ മത്സരിക്കുന്ന പാളയം രാജന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.ഐ നേതാവ് വിനോദ് അദ്ധ്യക്ഷനായിരുന്നു. വി.കെ.പ്രശാന്ത് എം.എൽ.എ,​കവടിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എം.മാത്യു,​കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ,പട്ടം കൃഷ്ണകുമാർ,​ബാബു,രാജൻ ബാബു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.