ജയലളിതയുടെ ആദ്യ ബോളിവുഡ് നായകൻ
Tuesday 25 November 2025 2:42 AM IST
തെന്നിന്ത്യൻ നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യമുഴുനീള ബോളിവുഡ് ചിത്രത്തിലെ നായകനായിരുന്നു ധർമേന്ദ്ര. 1968ൽ ടി. പ്രകാശ് റാവുവിന്റെ സംവിധാനത്തിലെ 'ഇസ്സത്ത്' എന്ന ചിത്രത്തിൽ ശേഖർ, ദിലീപ് സിംഗ് എന്നീ ഇരട്ടവേഷത്തിലാണ് ധർമേന്ദ്ര അഭിനയിച്ചത്. ദിലീപ് സിംഗിന്റെ പ്രണയിനിയായ ജുംകിയുടെ വേഷമായിരുന്നു ജയലളിതയ്ക്ക്. തനൂജയായിരുന്നു ചിത്രത്തിലെ മറ്റൊരു നായിക.