കടത്തിയ തേക്ക് തടി പിടികൂടി
Tuesday 25 November 2025 2:18 AM IST
പാലോട്: നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ അനധികൃതമായി കടത്താൻ ശ്രമിച്ച തേക്കിൻ തടിയും,ഇതിനായി ഉപയോഗിച്ച വാഹനവും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.ഇതുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ,കരവാരം ഷഹാനി മൻസിലിൽ ഷംനാദ്,വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദ വാഹനവും കസ്റ്റഡിയിലെടുത്തു.പ്ലാവ് തടി വാങ്ങിയതിനുശേഷം ഇതിന്റെ മറവിലാണ് തേക്ക് തടി കടത്തിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.റെയ്ഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ് കുമാർ,ബീറ്റ് ഓഫീസർമാരായ അരുൺ,ബിന്ദു,സൂര്യരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
ക്യാപ്ഷൻ: തേക്ക് തടി കടത്തിയ വാഹനം പാലോട് ഫോറസ്റ്റ് കസ്റ്റഡിയിൽ
അറസ്റ്റിലായ പ്രതികൾ