മൂന്നരക്കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ

Tuesday 25 November 2025 6:18 AM IST

തിരുവനന്തപുരം: മൂന്നരക്കിലോയിലധികം കഞ്ചാവുമായി വർക്കല തച്ചോട് സ്വദേശി സന്ധ്യയെ പിടികൂടി. വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം തോട്ടയ്ക്കാടുള്ള വീട്ടിൽ നിന്നാണ് ഇവരെ ഡാൻസാഫ് സംഘം പിടികൂടിയത്.

കഴിഞ്ഞവർഷവും മണമ്പൂരിലെ വാടക വീട്ടിൽ നിന്നും സന്ധ്യയെ കഞ്ചാവ് ശേഖരവുമായി പിടികൂടിയിരുന്നു. മറ്റൊരു കേസിൽ തിരുവനന്തപുരം വനിതാ ജയിലിൽ കഴിയവേ സംസ്ഥാനത്ത് ആദ്യമായി ജയിൽ ചാടിയ വനിതയാണ് സന്ധ്യ.