ലേബർ കോഡ്: യോഗം വിളിച്ച് മന്ത്രി

Tuesday 25 November 2025 3:29 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മന്ത്രി വി. ശിവൻകുട്ടി. 27ന് ഉച്ചയ്ക്ക് 12ന് ഓൺലൈനായാണ് യോഗം. ലേബർ കോഡുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരുമായും ആശയവിനിമയം നടത്തും. ഡിസംബർ മൂന്നാംവാരം തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്നത് പരിഗണനയിലാണെന്നും ശിവൻകുട്ടി അറിയിച്ചു.