ഭീകരവാദത്തിനെതിരെ ഇന്ത്യ- ഇറ്റലി സഹകരണം

Tuesday 25 November 2025 7:09 AM IST

ജോഹന്നസ്ബർഗ്: ഭീകരവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാൻ ഇന്ത്യ-ഇറ്റലി ധാരണ. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരവാദത്തിനുള്ള ധനസഹായം തടയാനുള്ള രൂപരേഖയിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഡൽഹി സ്‌ഫോടനവും ഇരുവരും ചർച്ച ചെയ്തു. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തി.