കൗമാരം ചിലങ്ക കെട്ടി
കോട്ടയം : 36-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭ തുടക്കം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. വിളംബര ഘോഷയാത്ര മാമ്മൻ മാപ്പിള ഹാളിനു മുന്നിൽ നിന്ന് ആരംഭിച്ച് എം.ഡി സ്കൂൾ അങ്കണത്തിൽ സമാപിച്ചു. സ്‌കൂൾ ബാന്റ്, ചെണ്ടമേളം എന്നിവ അകമ്പടിയേകി. കോട്ടയം നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എൻ.സി.സി. സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ്, എൻ.എസ്.എസ് വിഭാഗങ്ങൾ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ, വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ അണിനിരന്നു.
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. കോട്ടയം ആർ.ഡി.ഡി പി.എൻ വിജി അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ, കോട്ടയം ഡി.ഇ.ഒ എം.ആർ സുനിമോൾ, ഫാ.ബ്രിജിത്ത് കെ.ബേബി, ഡോ.ജേക്കബ് ജോൺ, മിനി സ്ക്രീൻ ആർട്ടിസ്റ്റുമാരായ എവിൻ ആൻഡ് കെവിൻ, ആർ. പ്രസാദ്, കെ.ജെ പ്രസാദ്, തോമസ് വർഗീസ്, അനിൽ കെ.തോമസ്, അനിത ഗോപിനാഥ്, അന്നമ്മ വിജി വർഗീസ്, ടി.പി മേരി, അന്നമ്മ ഏബ്രഹാം, ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.