ബോളിവുഡിൽ കീർത്തിയുടെ തിരിച്ചു വരവിന് ശിക്ഷക്
ബോളിവുഡിൽ കീർത്തി സുരേഷ് ശക്തമായ തിരിച്ച് വരവിനൊരുങ്ങുന്നു. ആദിത്യ നിർമ്മൽക്കർ സംവിധാനം ചെയ്യുന്ന ശിക്ഷക് എന്ന ചിത്രത്തിൽ കീർത്തി ആണ് നായിക. ദേശീയ പുരസ്കാരം നേടിക്കൊടുത്ത തെലുങ്ക് ചിത്രം മഹാനടിക്ക് ശേഷം കീർത്തിയിലെ അഭിനയതികവ് പ്രകടമാക്കുന്ന കഥാപാത്രം ആണ് ഒരുങ്ങുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയിലെ പ്രശ്നങ്ങളും അത് നേരിടുന്ന സാധാരണ മനുഷ്യരുടെ കാഴ്ചപ്പാടിലൂടെ പരിശോധിക്കുന്ന ശിക്ഷകിൽ താന്യ മനിക്തലയാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.
ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേബി ജോണിനേറ്റ അപ്രതീക്ഷിത തിരിച്ചടിക്കു ശേഷം കീർത്തി അഭിനയിക്കുന്ന ചിത്രം ആണ് ശിക്ഷക്.അതേസമയം
കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന ‘റിവോൾവർ റീറ്റ’ എന്ന ആക്ഷൻ കോമഡി തമിഴ് ചിത്രം നവംബർ 28ന് റിലീസ് ചെയ്യും. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .