എ.കെ.പി.എ സമ്മേളനത്തിന് തുടക്കം

Tuesday 25 November 2025 9:31 PM IST

കാഞ്ഞങ്ങാട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് പ്രകടനത്തോടെ തുടക്കം.പൊതുസമ്മേളനത്തിന്റെ ഭാഗമായി രാവിലെ ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ പതാക ഉയർത്തി. ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ നിർവഹിച്ചു.. പൊതുസമ്മേളനം തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.വി.ഷാജികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് ദാനവും വിദ്യാഭ്യാസ അവാർഡ് ദാനവും ഇതോടനുബന്ധിച്ച് നടന്നു.ഉണ്ണി കൂവോട് , വി.അബ്ദുൾസലാം, ആസിഫ് , സജീഷ് മണി, വി.വി.വേണു, അനൂപ് ചന്തേര, കെ.സുധീർ, ഷരീഫ് ഫ്രെയിം, രാജീവൻ സ്‌നേഹ, രമ്യ രാജീവൻ എന്നിവർ പ്രസംഗിച്ചു.എൻ.കെ. പ്രജിത്ത് നന്ദി പറഞ്ഞു. തുടർന്ന് എ.ഐ ക്ലാസും കലാപരിപാടികളും അരങ്ങേറി . പ്രതിനിധി സമ്മേളനം ഇന്ന് സംസ്ഥാന പ്രസിഡന്റ് എ.സി ജോൺസൺ ഉദ്ഘാടനം ചെയ്യും. .