ത്രിദിന സഹവാസ ക്യാമ്പ് 'ഒപ്പം 2025'
അട്ടേങ്ങാനം: ബേളൂർ ഗവ.യു പിസ്‌കൂൾ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അട്ടേങ്ങാനം ടൗൺ പരിസരം മുതൽ സ്‌കൂൾ പരിസരം വരെ വരെ ശുചീകരിച്ചു.സമാപന ദിവസം പരപ്പ കാരുണ്യ മെഡിക്കൽ സെന്റർ ,കാഞ്ഞങ്ങാട് അഹല്യ ഐ ഹോസ്പിറ്റൽ,സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും മെഡിക്കൽ ക്യാമ്പും ഹോസ്ദുർഗ് എ.ഇ.ഒ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഹരീഷ് കുമാർ എളാടി അദ്ധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് രാജി ബാബു,അശോകൻ മുരിക്കട,സുമ രഘു, സനൽ കുമാർ,ബി.കെ.സുരേഷ് ,എസ്.എം.സി ചെയർമാൻ ബിജു വയമ്പിൽ ,കെ. സജ്ന ടീച്ചർ എന്നിവർ സംസാരിച്ചു ഡോക്ടർ ധീരജ് രാജ് ശ്രേയസ് മെഡിക്കൽ ക്യാമ്പ് വിശദീകരണം നടത്തി . പ്രധാനാദ്ധ്യാപകൻ പി.രമേശൻ സ്വാഗതവും കോർഡിനേറ്റർ കെ.ലേഖ നന്ദിയും പറഞ്ഞു. .