കെ.സി.ഭാസ്കരൻ അനുസ്മരണം

Tuesday 25 November 2025 9:40 PM IST

കാഞ്ഞങ്ങാട്: സോഷ്യലിസ്റ്റ് ചിന്തകനും ലോഹ്യ വിചാരവേദി സ്ഥാപക നേതാവുമായിരുന്ന കെ.സി ഭാസ്‌കരന്റെ 5ാ ചരമവാർഷികം സംഘടിപ്പിച്ചു. കെ.സി.ഭാസ്‌കരൻ അനുസ്മരണ സമിതിയുടെയും ലോഹ്യ വിചാരവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണചടങ്ങിൽ പ്രമുഖ സോഷ്യലിസ്റ്റ് പ്രേം സിംഗ് മുഖ്യപ്രഭാഷണം നടത്തി. റിട്ട ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ ഭാസ്‌ക്കരനെ അനുസ്മരിച്ചു . ലോഹ്യ വിചാരവേദി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് ഡോ.ജി.ജി.പരീഖ്, സച്ചിതാനന്ദ സിഹ്ന എന്നിവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. മുതിർന്ന സോഷ്യലിസ്റ്റുകളായ എം.കുഞ്ഞമ്പാടി, ടി.വി.കൃഷ്ണൻ, കെ.വി.കൃഷ്ണൻ പി.ജി.കുഞ്ഞിമംഗലം, കെ.ലക്ഷ്മി , മൂന്നാടത്ത് അമ്പു എന്ന ടി.വി.അമ്പു എന്നിവരെ ആദരിച്ചു ഇ.കെ.ശ്രീനിവാസൻ അഡ്വ.പി.റജി , കുഞ്ഞിക്കണ്ണൻ കക്കാണത്ത് ടി.മുഹമ്മത്ത് അസ്ലം, കെ. രാജീവ്കുമാർ വിജയരാഘവൻചേലിയ, പി.പി.രവീന്ദ്രൻ മാസ്റ്റർ, വി.വി.ശ്രീധരൻ യു.കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.