അയ്യപ്പഭജനമന്ദിരം പ്രതിഷ്ഠാദിനവാർഷികം

Tuesday 25 November 2025 9:42 PM IST

പാലക്കുന്ന്: തൃക്കണ്ണാട് കീഴൂർ ധർമ്മശാസ്താ സേവാ സംഘാംഗമായ ഉദുമ പടിഞ്ഞാർ അയ്യപ്പഭജനമന്ദിരത്തിന്റെ ഒമ്പതാം പ്രതിഷ്ഠാദിന വാർഷികം 27ന് നടക്കും.വൈകിട്ട് നാലരക്ക് ഗണപതിഹോമത്തിന് ശേഷം പത്മപൂജ. വൈകിട്ട് ആറിന് ഗംഗാധരൻ പള്ളത്തിന്റെ ഹരിനാമകീർത്തന പാരായണം. 7ന് കരിപ്പോടി ശാസ്താ വിഷ്ണുക്ഷേത്ര സംഘത്തിന്റെ ഭജന. എട്ടിന് ഉദുമ പടിഞ്ഞാർ അയ്യപ്പ ഭജനമന്ദിര സമിതിയുടെ ഭജന. ഒൻപതിന് ഉദുമ സംയുക്ത സത്സംഗസമിതിയുടെ സദ്ഗ്രന്ഥ പാരായണം. പത്തരക്ക് കൊപ്പൽ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. തുടർന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എ.വി.വാമനന്റെ അദ്ധ്യക്ഷതയിൽ

നടക്കുന്ന ചടങ്ങിൽ ടി.പി.കുഞ്ഞിരാമൻ ഗുരുസ്വാമിയെയും തൃക്കണ്ണാട് കീഴൂർ ധർമ്മശാസ്താ സേവാ സംഘം പ്രസിഡന്റ് എം.പ്രഭാകര ഗുരുസ്വാമിയെയും ആദരിക്കും. പന്ത്രണ്ടരക്ക് അന്നദാനം.മൂന്നിന് കരിപ്പോടി തിരൂർ മുച്ചിലോട്ട് സംഘത്തിന്റെ ഭജന. നാലരക്ക് സർവൈശ്വര്യ വിളക്ക് പൂജ. ഏഴിന് ഒദവത്ത് ചൂളിയാർ ഭഗവതി ക്ഷേത്രസമിതിയുടെ ഭജന. എട്ടിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. മംഗളാരതിയോടെ സമാപനം.