സ്‌പോർട്സ് മീറ്റ് നടത്തി

Wednesday 26 November 2025 1:08 AM IST

തൊടുപുഴ: വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ സ്‌പോർട്സ് മീറ്റിന് ആവേശകരമായ സമാപനം. മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം ക്യാപ്ടനും ദേശീയ ടീമിന്റെ ഹെഡ് കോച്ചുമായിരുന്ന സി.വി. സണ്ണി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്തു. ടീമുകൾ തമ്മിലുള്ള മത്സരത്തിന് പിന്നാലെ 149 പോയിന്റ് നേടി എമറാൾഡ് ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം റൂബി ഹൗസ് (132 പോയിന്റ്), സഫയർ ഹൗസ് (124 പോയിന്റ്), ടോപാസ് ഹൗസ് (119 പോയിന്റ്) എന്നിവർ നേടി. വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ സി ഇ ഒ രാമചന്ദ്രൻ മലയാറ്റിൽ,പ്രിൻസിപ്പൽ സജി വർഗീസ്, വൈസ് പ്രിൻസിപ്പൽ രശ്മി വേണുഗോപാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.