'കുഞ്ഞുമനസിൽ ഗാന്ധി അപ്പൂപ്പൻ'പദ്ധതിക്ക് തുടക്കം
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ നൂറു സ്കൂളുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പരിപാടിയുടെ ഭാഗമായി കുഞ്ഞു മനസിൽ ഗാന്ധി അപ്പൂപ്പൻ എന്ന പദ്ധതി കേരള ഗാന്ധി സ്മാരക നിധി സംസ്ഥാന ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിൽ നടന്ന പരിപാടിക്ക് സർവോദയ മണ്ഡലം ജില്ലാപ്രസിഡന്റ് എം.ഇ.ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, എൻ.എസ്.എസ് ചേർത്തല താലൂക്ക് യൂണിയൻ അംഗം രമേശ് കുമാർ, കേരള സബർമതി സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, സർവ്വോദയ മിത്ര മണ്ഡലം ജില്ലാ സെക്രട്ടറി ആശ കൃഷ്ണാലയം, സർവ്വദയ മണ്ഡലം ലോക്സേവകരായ കൈമൾ കരുമാടി, സതീശൻ അത്തിക്കാട്, കൃഷ്ണൻകുട്ടി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജെസി രാജു തുടങ്ങിയവർ സംസാരിച്ചു.