വയോജന സൗഹൃദ സംഗമം
Wednesday 26 November 2025 1:02 AM IST
തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ വഞ്ചിയൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച വയോജന സൗഹൃദ സംഗമം വയോജന കമ്മീഷൻ അംഗം അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കല്ലറ മധു മുഖ്യപ്രഭാഷണം നടത്തി. സി.പി. രവീന്ദ്രൻ, കെ. സുകുമാരൻ ആശാരി, അഡ്വ.എം.ശാന്ത,എം.ചന്ദ്രബോസ്, എസ്.ലതാകുമാരി ,മേഖല സെക്രട്ടറി പി.മുരളീധരൻ ,ജോയിന്റ് സെക്രട്ടറി എസ്. അജയകുമാർ എന്നിവർ പങ്കെടുത്തു.