സജീവ് അനുസ്‌മരണം

Wednesday 26 November 2025 1:03 AM IST

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ടിലെ സ്റ്റാഫ് യൂണിയൻ നേതാവായിരുന്ന എസ്.സജീവിന്റെ രണ്ടാം ചരമവാർഷികാചരണം നടത്തി. സ്റ്റാഫ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് എച്ച്.ബാബു അദ്ധ്യക്ഷനായി. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി അരുൺ.എം.ടി സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ കെ.എസ്.ബിന്ദു നന്ദിയും പറഞ്ഞു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മനോജ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ജ്യോതിലക്ഷ്മി,ബി.ശ്രീകുമാർ,മഹേഷ്.ആർ,കെ.പി.സുനിൽ,സുജിത്ത്,സജി.എം.എസ്,അംബിക കുമാരി,സുരേഷ് എന്നിവർ പങ്കെടുത്തു.