കെ.എം.എസ്.ആർ.എ പ്രതിഷേധിച്ചു
Wednesday 26 November 2025 1:03 AM IST
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കിയതിനെതിരെ കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്റെ (കെ.എം.എസ്.ആർ.എ) നേതൃത്വത്തിൽ ജി.പി.ഒയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പി.കൃഷ്ണാനന്ദ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ആർ.എ സംസ്ഥാന പ്രസിഡന്റ് എ.വി.പ്രദീപ് കുമാർ, എം.സുന്ദരം,ഹേമേഷ് ഗോപൻ,പ്രജു പി.എസ്,അരുൺ എസ്.ആർ,ധന്യ എന്നിവർ സംസാരിച്ചു. 26ലെ സംയുക്ത ട്രേഡ് യൂണിയൻ സമരം വിജയിപ്പിക്കാനും തീരുമാനിച്ചു.