പുസ്‌തക പ്രകാശനം

Wednesday 26 November 2025 2:03 AM IST

തിരുവനന്തപുരം: ഡോ.സി.എസ്.രാധിക രചിച്ച 'ദാർശനിക കേരളം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നിർവഹിച്ചു. സി.പി.ഐ നേതാവ് സി.ദിവാകരൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഡോ.എം.എസ്.വിനയചന്ദ്രൻ ആദ്യപകർപ്പ് സ്വീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് മാനേജർ പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി രാധിക.എൻ (മാനേജർ,പഞ്ചാബ് നാഷണൽ ബാങ്ക്) സ്വാഗതവും പ്രഭാത് ബുക്ക് ഹൗസ് സാംസ്കാരിക സംഘം സെക്രട്ടറി ഒ.പി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.