പാതയോരങ്ങളിൽ മധുരം നുകർന്ന് പൈനാപ്പിൾ
Wednesday 26 November 2025 3:18 AM IST
വെഞ്ഞാറമൂട്: പാതയോരങ്ങളിൽ വീണ്ടും ഇടംനേടി പൈനാപ്പിൾ വിപണി.പഴം വിപണിയിലെ വിലക്കയറ്റത്തിനിടയിലെ ആശ്വാസമാണ് പൈനാപ്പിൾ. മറ്റ് പഴങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ പൈനാപ്പിൾ വില കുറവുള്ളത്,ജനത്തിന് ആശ്വാസമാകുന്നുണ്ട്. ലോഡ് കണക്കിന് പൈനാപ്പിളുകളാണ് വഴിയരികിലും പഴക്കടകളിലും എത്തുന്നത്.ശബരിമല തീർത്ഥാടകരാണ് വാങ്ങുന്നതിൽ ഏറെയും.നൂറു രൂപയ്ക്ക് മൂന്ന് കിലോ വരെ ലഭിക്കും.
പത്തനംതിട്ട,ഇടുക്കി,കോട്ടയം മേഖലകളിൽ നിന്നുമാണ് കൂടുതലായും പൈനാപ്പിൾ എത്തുന്നത്. ഇപ്പോൾ ഇവിടെ നാട്ടിൻ പുറങ്ങളിലെ റബർ എസ്റ്റേറ്റുകളിലും പൈനാപ്പിൾ കൃഷി ചെയ്യുന്നുണ്ട്.
വേനൽക്കാല വിളയായ പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്.