പങ്കജകസ്തൂരി മെഡിക്കൽ ക്യാമ്പ്

Wednesday 26 November 2025 1:22 AM IST

തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ ആശുപത്രിയിൽ കായചികിത്സാ വിഭാഗത്തിന്റെയും ശല്യതന്ത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഡിസംബർ 1 മുതൽ 15വരെ 18നും 60നും ഇടയിൽ പ്രായമുള്ളവർക്കായി സൗജന്യ പരിശോധനയും ചികിത്സയും നൽകും.പാദം വിണ്ടുകീറലും വേദനയും ചൊറിച്ചിലും, വൃക്കയിൽ കല്ല്,വയറുവേദന,മൂത്രത്തിൽ രക്തം എന്നീ രോഗങ്ങൾക്കാണ് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ പരിശോധനയും ചികിത്സയും നൽകുന്നത്.ഫോൺ: 9497155753,7022131996,0471 2295919.