ഡാക് അദാലത്ത്

Wednesday 26 November 2025 1:28 AM IST

തിരുവനന്തപുരം: ആർ.എം.എസ് ഡിവിഷന്റെ നേതൃത്വത്തിലുള്ള ഡാക് അദാലത്ത് ഡിസംബർ 4ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴി നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും,പരാതിക്കാരന്റെ ഇമെയിൽ ഐ.ഡി/ വാട്സ്ആപ് നമ്പർ സഹിതം താഴെ പറയുന്ന ഇമെയിൽ ഐഡിയിലേക്കോ മേൽവിലാസത്തിലേക്കോ ഡിസംബർ 2നകം ലഭ്യമാക്കണം. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐ.ഡി വഴിയോ കൈമാറും. ഇമെയിൽ: ssrmtv.keralapost@gmail.com/msdotv.kl@indiapost.gov.in മേൽവിലാസം: സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർ.എം.എസ്.ടി.വി ഡിവിഷൻ, തിരുവനന്തപുരം.