ഓഡിറ്റ് ദിവസ് വാരാചരണം

Wednesday 26 November 2025 2:29 AM IST

തിരുവനന്തപുരം:ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് സംഘടിപ്പിച്ച ഓഡിറ്റ് ദിവസ് 2025ന്റെ ഭാഗമായി നടന്ന വാരാചരണ പരിപാടികൾ സമാപിച്ചു.ടാഗോർ തിയേറ്ററിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.അക്കൗണ്ടന്റ് ജനറൽ വിഷ്ണുകാന്ത്,മുൻ ഡെപ്യൂട്ടി സി.എ.ജി വി.കുര്യൻ,ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ബാഷാ മുഹമ്മദ് നബി എന്നിവർ പങ്കെടുത്തു. ഭരണ നിർവഹണം മെച്ചപ്പെടുത്തുന്നതിൽ ഓഡിറ്റിംഗിന്റെ പങ്ക് പ്രചരിപ്പിക്കുന്ന വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.