ഏകതാ പദയാത്ര പൊതുസമ്മേളനം

Wednesday 26 November 2025 1:30 AM IST

തിരുവനന്തപുരം: സർദാർ വല്ലഭായ് പട്ടേലിന്റെ 150ാംനൂറ്റമ്പതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി മേരാ യുവ ഭാരത് സംഘടിപ്പിച്ച “സർദാർ @150” ഏകതാ പദയാത്ര പൊതുസമ്മേളനം പി.ഐ.ബി അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഉദ്‌ഘാടനം ചെയ്തു.

മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ അനിൽകുമാർ എം മുഖ്യപ്രഭാഷണം നടത്തി. അമൃത കൈരളി വിദ്യാഭവൻ മാനേജർ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ,പ്രിൻസിപ്പൽ സിന്ധു.എസ്.,ജില്ലാ യൂത്ത് ഓഫീസർ സുഹാസ്.എൻ.,എൻ.സി.സി ഓഫീസർ ബിജു എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിൽ നിന്നാരംഭിച്ച പദയാത്ര നെടുമങ്ങാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അച്യുത് അശോക് ഫ്ലാഗ് ഓഫ് ചെയ്തു. അമൃത കൈരളി വിദ്യാഭവനിൽ സമാപിച്ചു.