എച്ച്.എം.എസ് കരിദിനാചരണം
Wednesday 26 November 2025 12:48 AM IST
തൃശൂർ: ജില്ലയിൽ ഇന്ന് കരിദിനാചരണം നടത്താൻ ആൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി യോഗം. പഴയ വാഹനങ്ങൾക്ക് സി.എഫ് ഫീസിൽ വരുത്തിയ വൻ വർദ്ധനവ് സംസ്ഥാന സർക്കാർ ഒഴിവാക്കുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരി ദിനാചരണം. ഇതോട് അനുബന്ധിച്ച് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ജോഷി അദ്ധ്യക്ഷനായി. പി.എം. അബ്ദുൽ ഖാദർ, ഐ.ഡി. മനോജ്, രാഹുൽ വി നായർ, ടി.എൽ. ദാസ്, ടി. സുരേന്ദ്രൻ, പി.എ. നൗഫൽ, പി.എം. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.