തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Wednesday 26 November 2025 12:50 AM IST
തൃശൂർ: എൻ.ഡി.എ കോർപറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജയം തൃശൂരിൽ ആവർത്തിക്കുമെന്ന് എം.ടി.രമേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് സിറ്റി ജില്ലാ പ്രസിഡന്റ് അതുല്യഘോഷ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ, വി.ഉണ്ണിക്കൃഷ്ണൻ, മുൻ ഡി.ജി.പി ജേക്കബ് തോമസ്, സംസ്ഥാന സമിതി അംഗം എം.എസ്.സമ്പൂർണ്ണ, ജില്ലാ ട്രഷർ വിജയൻ മേപ്പറത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂർണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പിൽ, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത് എന്നിവർ പ്രസംഗിച്ചു.