ഒപ്പ് ശേഖരണവുമായി ബി.ജെ.പി
Wednesday 26 November 2025 12:51 AM IST
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം മാത്രം പോരാ, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ ബി.ജെ.പി നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ മേനോത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.എസ്.സമ്പൂർണ, ജില്ലാ ട്രഷറർ വിജയൻ മേപ്രത്, സെക്രട്ടറി മുരളി കുളങ്ങാട്ട്, മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ എന്നിവർ നേതൃത്വം നൽകി.