തിരഞ്ഞെടുപ്പ് കൺവെൻഷൻ
Wednesday 26 November 2025 12:56 AM IST
കയ്പമംഗലം: ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സലീം പുറക്കുളത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കൺവെൻഷൻ എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ എസ്.എ.സിദ്ധീഖ് അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.സി.ബാബുരാജ്, സി.എസ്.രവീന്ദ്രൻ, കെ.എഫ്.ഡൊമനിക്, പി.എം.എ.ജബ്ബാർ, സി.ജെ.പോൾസൺ, യു.ഡി.എഫ് നേതാക്കളായ പി.എം.അമീർ, സുനിൽ പി.മേനോൻ, പി.കെ.മുഹമ്മദ്, കെ.എ.അഫ്‌സൽ, പി.എസ്.മുജീബ് റഹ്മാൻ, ടി.എസ്.ശശി, സുധാകരൻ മണപ്പാട്ട്, കെ.വി.അബ്ദുൽ മജീദ്, സി.എ.അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.