അലുമ്നി അവാർഡ് ദാനം ഉദ്ഘാടനം
Wednesday 26 November 2025 12:00 AM IST
തൃശൂർ: വിമല കോളേജ് അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അലുമ്‌നി അവാർഡ് ദാന ചടങ്ങ് സിസ്റ്റർ ആഗ്‌നസ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ടെസിന പി.ഇമ്മട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. മല്ലിക എ.നായർ, ഡോ. സി. ബീന ജോസ് എന്നിവർ സംസാരിച്ചു. ഷീന ഭരതന് ഗ്ലോറിയ അവാർഡും ഡോ. മീര കാശിരാമന് എക്‌സൽസിയ അവാർഡും ഡോ. മൈഥിലിക്ക് ഗ്രേസിയ അവാർഡും സമ്മാനിച്ചു. കെ.ഐശ്വര്യ, ആദിത്യ അശോകൻ എന്നീ വിദ്യാർത്ഥികൾക്ക് കർമ്മ അവാർഡും സമ്മാനിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടിയ സിസ്റ്റർ ആഗ്‌നസിനെയും ചടങ്ങിൽ ആദരിച്ചു.