സ്ഥാനാർത്ഥികൾക്ക് എ.കെ.ബി.ഒ പിന്തുണ
Wednesday 26 November 2025 12:01 AM IST
തൃശൂർ: തിരഞ്ഞെടുപ്പിൽ, ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിലാളി സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ ആൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ തൊഴിലാളികളുടെ ഉന്നമ നവും അവരുടെ തൊഴിൽപരമായ ആവശ്യങ്ങൾ ഭരണതലത്തിൽ എത്തിക്കുന്നതിനും സമൂഹത്തിൽ കൂടുതൽ അംഗീകാരം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഈ പിന്തുണ അനിവാര്യമാണെന്ന് എ.കെ.ബി.ഒ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സംഘടനയുടെ പരിധിയിൽ വരുന്ന എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കണമെന്ന് എ.കെ.ബി.ഒ അഭ്യർത്ഥിച്ചു.