അദ്ധ്യാപക നൈപുണ്യ വികസന ശിൽപ്പശാല
Thursday 27 November 2025 12:20 AM IST
ചാരുംമൂട്: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിംഗിലെ ബയോ ടെക്നോളജി& ബയോകെമിക്കൽ എൻജിനിയറിംഗ് വകുപ്പ് സംഘടിപ്പിക്കുന്ന അദ്ധ്യാപക നൈപുണ്യ വികസന ശിൽപ്പശാല ശ്രീബുദ്ധ എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ പ്രൊഫസർ കെ. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖല കേന്ദ്ര മേധാവി ഡോ. റെജി ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബയോടെക്നോളജി& ബയോ കെമിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫസർ മീരാഭായി എസ്. സ്വാഗതവും ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി പ്രസാദ് ആശംസ പ്രസംഗവും ഡോക്ടർ ഷംനാ മോൾ ജി.കെ നന്ദിയും പറഞ്ഞു.