എല്ലാ വിദ്വേഷ പ്രസംഗത്തിലും ഇടപെടില്ല: സുപ്രീംകോടതി

Wednesday 26 November 2025 12:36 AM IST

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഒരു പ്രത്യേക സമുദായത്തെ ബഹിഷ്കരിക്കണമെന്നതരത്തിൽ വിദ്വേഷ പ്രസംഗങ്ങൾ പല കോണുകളിൽ നിന്നുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് ഹൈക്കോടതികളും,പൊലീസ് സ്റ്റേഷനുകളുമുണ്ട്. അവിടേക്ക് പോകൂവെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നി‌ർദ്ദേശിച്ചു.