വിസാ ഫീസുകൾ ഉയർത്തി കുവൈറ്റ്
Wednesday 26 November 2025 7:19 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ തരം വിസകളുടെ ഫീസ് ഉയർത്തി. വിദേശികൾക്ക് കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യണമെങ്കിൽ ഇനി കുറഞ്ഞത് 800 കുവൈറ്റി ദിനാർ ശമ്പളം വേണം. പ്രൊഫസർ, എൻജിനിയർമാർ, അദ്ധ്യാപകർ തുടങ്ങിയവർക്ക് ശമ്പള പരിധിയിൽ ഇളവ് ലഭിക്കും.
ഭാര്യ/ഭർത്താവ്, മക്കൾ എന്നിവരുടെ വിസ പുതുക്കാൻ വർഷം കുറഞ്ഞത് 20 ദിനാറും (5,809 രൂപ) മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ എന്നിവരുടെ വിസ പുതുക്കാൻ 300 ദിനാറും (87,131 രൂപ) നൽകണം. എല്ലാ തരം വിസിറ്റ്/എൻട്രി വിസകൾക്ക് 10 ദിനാർ (2905 രൂപ) ഫീസ് ഏർപ്പെടുത്തും. പുതിയ നിരക്കുകൾ ഡിസംബർ 23ന് പ്രാബല്യത്തിൽ വരും
അതേ സമയം, വിദേശ നിക്ഷേപകർക്കും ഭൂഉടമകൾക്കും 10 മുതൽ 15 വർഷം കാലാവധിയുള്ള ദീർഘകാല വിസ നൽകും. വിസ റദ്ദാക്കപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പുതിയ വിസ ലഭിക്കാനുള്ള കാലാവധി 6 മാസത്തിൽ നിന്ന് 4 മാസം ആയി കുറച്ചു.