ലൂവ്ര് കവർച്ച: 4 പേർ കൂടി അറസ്റ്റിൽ

Wednesday 26 November 2025 7:20 AM IST

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ അടക്കം 4 പേർ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. അറസ്റ്റിലായവർ എല്ലാം പാരീസ് സ്വദേശികളാണ്. മോഷണത്തിൽ നേരിട്ട് പങ്കാളികളായ നാല് പേരും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ടെന്നാണ് കരുതുന്നത്. മറ്റുള്ളവർ മോഷണത്തിന് ആസൂത്രണം നടത്തിയവരും സഹായിച്ചവരും ആണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 19ന് പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് അമൂല്യ ആഭരണങ്ങളുമായി മുഖംമൂടി ധരിച്ച നാല് മോഷ്ടാക്കൾ കടന്നത്. മോഷ്ടിക്കപ്പെട്ട 8.8 കോടി യൂറോയുടെ രാജകീയ ആഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.