നെടുമ്പാശേരി വിമാനത്താവളം വഴി 50 ലക്ഷത്തിന്റെ സ്വർണവും സിഗരറ്റും കടത്താൻ ശ്രമം; മലയാളികളടക്കം പിടിയിൽ
നെടുമ്പാശേരി: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണവും സിഗരറ്റുകളും നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. സ്വർണവും സിഗരറ്റുകളും ഉൾപ്പടെ 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കെെവശം 17.5 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റാണ് ഉണ്ടായിരുന്നത്.
70,000 സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ജയയിൽ നിന്ന് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. ആഭരണങ്ങൾ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വെള്ളി പൂശിയതുൾപ്പടെയുള്ള സ്വർണാഭരങ്ങളും ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെക്കിയ തൃശൂർ സ്വദേശിയായ യാത്രക്കാരനിയിൽ നിന്ന് 46 ഇ - സിഗരറ്റുകളും ഇതിൽ ഉപയോഗിക്കുന്ന നിക്കോട്ടിനും കസ്റ്റംസ് പിടികൂടി. 1.48 ലക്ഷം രൂപ വിലവരുന്ന ഇ - സിഗരറ്റാണ് ഇയാളുടെ കെെവശം ഉണ്ടായിരുന്നത്.