കോടയും തണുപ്പും പ്രകൃതിഭംഗിയും; കേരളത്തിൽ ഇത്രയും മനോഹരമായ സ്ഥലമോ! ദിനംപ്രതി എത്തുന്നത് നിരവധിപേർ

Wednesday 26 November 2025 10:41 AM IST

അതിമനോഹരമായ കാഴ്‌ചകൾ കാണാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. ഇതിനായി കാടും മലയും താണ്ടി പലരും യാത്ര ചെയ്യാറുണ്ട്. ഇത്തരത്തിൽ അതിമനോഹരമായ കാഴ്‌ച സമ്മാനിക്കുന്ന സ്ഥലമുണ്ട് കാസർകോട് ജില്ലയിൽ. റാണിപുരം ആണ് ഈ സ്ഥലം. സാഹസിക സഞ്ചാരികളെ മാത്രമല്ല, പ്രകൃതിസ്‌നേഹികളെയും ആകർഷിക്കുന്നൊരു സ്ഥലമാണിത്.

പരവതാനി പോലെ പരനന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, വലിയ മരങ്ങൾ എന്നിവ വനത്തെ പൊതിഞ്ഞ് നിൽക്കുന്നു. മഴക്കാലമാണെങ്കിൽ ഇവിടെ ഭംഗിയേറും. മഞ്ഞും കോടയും തണുപ്പും നിറഞ്ഞ ഈ സ്ഥലത്തേക്ക് ധാരാളം സഞ്ചാരികൾ എത്താറുണ്ട്. അപൂർവയിനം പക്ഷികളും സസ്യജാലങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മനസിന്റെ അസ്വസ്ഥതകൾ മാറ്റി ശാന്തിയും സമാധാനവും ഈയിടം നിങ്ങൾക്ക് നൽകും.

കാഞ്ഞങ്ങാട് നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് റാണിപുരം സ്ഥിതിചെയ്യുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് അൽപ്പം വിശ്രമം ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് പോകാം. കാഞ്ഞങ്ങാട് നിന്നും ബസ് സർവീസ് ഉണ്ട്. ഈ ബസ് നിങ്ങളെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിലെത്തിക്കും. അവിടെ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഇവിടെ താമസിക്കാനായി ഡിടിപിസി കോട്ടേജുകളും ഉണ്ടായിരിക്കും.