ഒരു കഷ്‌ണം ഉരുളക്കിഴങ്ങ് മതി; പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും, അതും മിനിട്ടുകൾക്കുള്ളിൽ

Wednesday 26 November 2025 12:07 PM IST

മുഖക്കുരുവും മുഖത്തെ കരിവാളിപ്പും ഇന്ന് പലരെയും അലട്ടുന്നൊരു പ്രശ്‌നമാണ്. അമിതമായി വെയിലേൽക്കുന്നതുൾപ്പെടെ ഈ പ്രശ്‌നത്തിന് കാരണങ്ങൾ അനവധിയാണ്. ദീർഘകാലം ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാതിരുന്നാൽ കറുത്ത പാടുകൾ വരാനും സാദ്ധ്യതയുണ്ട്. ഇതിനായി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്‌താൽ ഫലം ലഭിക്കുമെങ്കിലും പിന്നീട് പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉത്തമം. അത്തരത്തിൽ മുഖത്തെ പാടുകളും കരിവാളിപ്പും മാറ്റി ചർമം തിളങ്ങാൻ സഹായിക്കുന്ന പാക്ക് തയ്യാറാക്കാം.

ഇതിനായി വേണ്ട പ്രധാന ചേരുവ ഉരുളക്കിഴങ്ങാണ്. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ യൗവനം നിലനിർത്താൻ സഹായിക്കുന്നു. ഈ ഫേസ്‌പാക്ക് തയ്യാറാക്കായായി ആദ്യം ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് തേൻ, തൈര്, ഓട്‌സ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

കണ്ണിന് ചുറ്റിലും ചുണ്ടിലും ഒഴികെ മുഖത്ത് മുഴുവൻ ഈ പാക്ക് പുരട്ടുക. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം.