കാപ്പിയിൽ പാറ്റ വീണതല്ല, ഇട്ടതാണ്; വില കേട്ടാൽ ഏവരും അമ്പരക്കും
പല തരത്തിലുള്ള ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കാപ്പിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. എന്താണ് ഈ കാപ്പിക്ക് ഇത്ര പ്രത്യേകത എന്നല്ലേ? പാറ്റയാണ് കാപ്പിയിലെ പ്രധാന ആകർഷണം. ചൈനയാണ് ഈ കാപ്പി പുറത്തിറക്കിയത്.
പാറ്റയ്ക്ക് ജീവനില്ല. ഉണക്കിയ ശേഷമാണ് ഇത് കാപ്പിയിൽ ഇടുന്നത്. ഏകദേശം 45 യുവാൻ (570 രൂപ) യാണ് വില. ചെറിയൊരു പുളിപ്പും ഈ കാപ്പിക്കുണ്ട്. ബീജിംഗിലെ കോഫി ഷോപ്പിലാണ് ഈ വെറൈറ്റി ഐറ്റം വിളമ്പുന്നത്. ജൂൺ അവസാനത്തിലാണ് ഈ പാനീയം പുറത്തിറക്കിയതെങ്കിലും ഇപ്പോഴാണ് വൈറലാകുന്നത്.
യുവാക്കളെയാണ് ഈ കാപ്പി കൂടുതൽ ആകർഷിക്കുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. പൊതുവെ കുട്ടികളും പ്രായമായവരും ഇതിനോട് മുഖം തിരിക്കുകയാണെന്നാണ് വിവരം. പ്രതിദിനം 10 കപ്പിലധികം കോഫി വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷ ഉറപ്പാക്കാൻ, പ്രാണികളുടെ പൊടി ഉൾപ്പെടെയുള്ള എല്ലാ ചേരുവകളും പരമ്പരാഗത ചൈനീസ് മെഡിസിൻ കടയിൽ നിന്നാണ് വാങ്ങുന്നതെന്നും കച്ചവടക്കാർ വ്യക്തമാക്കി.