മെഡിക്കൽ റെപ്പ് വിനോദായി നിവിൻ പോളി ഒ.ടി.ടിയിൽ
Thursday 27 November 2025 6:47 AM IST
ഫാർമ ടീസർ
നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ഫാർമ ടീസർ പുറത്ത് . പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന സീരിസിൽ കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിൽ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മെഡിക്കൽ ഡ്രാമ ആണ് . ബോളിവുഡ് താരം രജിത് കപൂർ, ബിനുപപ്പു. നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ,, വീണ നന്ദകുമാർ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മാണം. ലൈൻ പ്രൊഡ്യൂസർ നോബിൾ ജേക്കബ്. ഹോട്സ്റ്റാറിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.