മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യം, പൊങ്കാല ഞായർ റിലീസിന്

Thursday 27 November 2025 6:47 AM IST

ശ്രീനാഥ് ഭാസി നായകനായി എ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പൊങ്കാല റിലീസ് ചെയ്യുന്നത് നവംബർ 30 ഞായറാഴ്ച. മലയാള സിനിമയിൽ ഇതാദ്യമായാണ് ഒരു സിനിമ ഞായർ ദിനത്തിൽ റിലീസ് ചെയ്യുന്നത്.

ആക്ഷൻ കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പുതീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ആണ്.

യാമി സോന ആണ് നായിക. ബാബുരാജ്, സുധീർ കരമന, സിദ്ദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലാസ്, സൂര്യകൃഷ്ണ, ഇന്ദ്രജിത്ത് ജഗജിത് ,മുരുകൻ മാർട്ടിൻ,

സ്മിനു സിജോ, ശാന്തകുമാരി, രേണുസുന്ദർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ജാക്സൺ. സംഗീതം രഞ്ജിൻ രാജ്, ഗ്ളോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മാണം. വിതരണം ഗ്രേസ് ഫിലിം കമ്പനി.