റായ് ലക്ഷ്മിയുടെ ജനതാ ബാർ നാളെ മുതൽ
തെന്നിന്ത്യൻ താരം റായ് ലക്ഷ്മി രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നായികയായി എത്തുന്ന തെലുങ്ക് ചിത്രം ജനതാ ബാർ നാളെ ലോകവ്യാപകമായി റിലീസ് ചെയ്യും. റായ് ലക്ഷ്മിയുടെ തിരിച്ച് വരവ് കൂടി ആണ് ജനതാ ബാർ . റോചി മൂവീസിന്റെ ബാനറിൽ രാമണ മോഗ്ലി നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശക്തി കപൂർ,പ്രദീപ് റാവത്ത്, അമൻ പ്രീത് സിംഗ്, ദീക്ഷ പന്ത്, അനൂപ് സോണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. “ വനിത കായികതാരങ്ങൾക്ക് നേരെ നടത്തുന്ന ലൈംഗിക പീഡനത്തെ അവസാനിപ്പിക്കാൻ പോരാടിയ സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത് . റായ് ലക്ഷ്മിയുടെ വേഷം അതീവ ശക്തമായതും പ്രാധാന്യമുള്ളതുമാണ്. കൊമേഴ്സ്യൽ ഘടകങ്ങളോടൊപ്പം ശക്തമായ സാമൂഹിക സന്ദേശവും ചിത്രം നൽകുന്നുണ്ട്. സ്ത്രീകളിൽ ബോധവത്കരണം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്നും സിനിമ വാണിജ്യവിജയം നേടുമെന്നതിൽ ഉറച്ച വിശ്വാസമുണ്ട്. നിർമ്മാതാവും സംവിധായകനുമായ രാമണ മോഗ്ലി.ുടെ വാക്കുകൾ. അതേസമയം ഡി.എൻ. എ ആണ് റായ് ലക്ഷ്മി മലയാളത്തിൽ ഒടുവിൽ അഭിനയിച്ച ചിത്രം.